കണ്ണൂർ ദസറ – സ്നേഹത്തിന്റെ ആഴമുള്ള കടലായി മാറട്ടെ – എം കെ മുനീർ

Kannadiparamba online news


പുഴ കടലിലേക്ക് ചേർന്ന് ഒഴുകുന്നത് പോലെ സ്നേഹത്തിന്റെ ആഴമുള്ള കടലാകാൻ കണ്ണൂർ ദസറക്ക് സാധിക്കട്ടെ എന്ന് ഡോ: എം കെ മുനീർ എം എൽ എ പറഞ്ഞു. ”നമ്മുടെ ജാതി മനുഷ്യത്വമാവണം ” എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. പക്ഷെ ദൗർഭാഗ്യവശാൽ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനിൽ മതിപ്പ് നഷ്ടപ്പെടുന്ന കാലമാണ്. പ്രായമായ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ആക്കി എന്തോ വലിയ കാര്യം ചെയ്ത പോലെ അഭിമാനിക്കുന്ന മക്കളുടെ കാലമാണ്. കൂടിയിരിക്കുന്നത് തന്നെ ദുഷ്ക്കരമായിരിക്കുന്ന കാലത്ത് കണ്ണൂർ ദസറയിലൂടെ മഹത്തായ സന്ദേശമാണ് കോർപ്പറേഷൻ നൽകുന്നത്.
കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു.മുൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്വാഗതം പറഞ്ഞു . മുൻ മേയർ സുമ ബാലകൃഷ്ണൻ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു എന്നിവർ മുഖ്യാതിഥികൾ ആയി. വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി എ തങ്ങൾ, കായക്കൂൽ രാഹുൽ, സി എ അജീർ, വെള്ളോറ രാജൻ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ശ്രീ ടി കെ രമേഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പുനത്തിൽ ബാഷിത്, കൗൺസിലർ പി പി വത്സലൻ തുടങ്ങിയവർ സംസാരിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര, കൗൺസിലർമാരായ പിവി ജയസൂര്യൻ, എസ് ഷഹീദ, അഡ്വ. അബ്ദുൽ റസാഖ്, ഇ ടി നിഷാജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടർന്ന് സി എച്ച് എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പന, ഡി ആർമി ബീറ്റ്സ് അവതരിപ്പിച്ച വെസ്റ്റർ ഹിപ്പ് ഹോപ്പ് ഡാൻസ്, കലോത്സവ താരങ്ങളുടെ കലാവിരുന്ന് സ്വരമഴ, പ്രിയ ഏക്കോട്ടും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ സുമിത നായരുടെ നൃത്ത സന്ധ്യ എന്നിവ അരങ്ങേറി.
കണ്ണൂർ ദസറയിൽ ഇന്ന്
വൈകുന്നേരം 5:30 ന് സാംസ്കാരിക സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഹരീഷ് മോഹൻ, മുൻ മേയർ സി സീനത്ത്, പ്രഭാഷകൻ കെ സി ഉമേഷ് ബാബു എന്നിവർ മുഖ്യാതിഥികൾ ആകും. വിവിധ പാർട്ടി പ്രതിനിധികൾ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് അൻഷിക സുനോജ് അവതരിപ്പിക്കുന്ന ഭരതനാട്യം, കണ്ണൂർ കോർപ്പറേഷൻ ജീവനക്കാർ അവതരിപ്പിക്കുന്ന ഡാൻഡിയ നൃത്തം, സി എച്ച് എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കോൽക്കളി, പ്രിയദർശിനി നാറാത്ത് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, ആട്ടം കലാസമിതി & തേക്കിൻകാട് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ എന്നിവ അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!