കണ്ണൂർ :- കണ്ണൂർ മുൻ സിപ്പൽ കോർപ്പറേഷൻ നേതൃത്വം നൽകുന്ന രണ്ടാം ദസറക്ക് കണ്ണൂർ അണിഞ്ഞൊരുങ്ങി . കാണം ദസറ കരുതാം ഭൂമിയെ എന്ന ആശയം ഉയർത്തിപ്പിടിച്ച് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലെ പടുകൂറ്റൻ സ്റ്റേജിൽ ഒമ്പത് നാൾ നീണ്ടു നിൽക്കുന്ന ദസറ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തുടങ്ങുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭൻ ദീപം തെളിയിക്കും. ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് ഇന്ദിര സ്വാഗത ഭാഷണം നടത്തും. മുൻ മേയറും ദസറ കോർഡിനേറ്ററുമായ അഡ്വക്കേറ്റ് ടി ഒ മോഹനൻ ആമുഖ പ്രഭാഷണം നടത്തും. അഡ്വക്കേറ്റ് പി സന്തോഷ് കുമാർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ്, സ്വാമി അമൃത കൃപാനന്ദപുരി, ഹാഷിർ ബാഖവി, ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് എന്നിവർ വിശിഷ്ടാതിഥികളാകും.വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കലാമണ്ഡലം സിന്ദുജ നായർ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ദേവ്ന ബിജീഷ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, ടാഷ അന്ന ഈപ്പൻ അവതരിപ്പിക്കുന്ന ഭരതനാട്യം, യുവാക്കളുടെ ഹരമായി മാറിയ സുപ്രസിദ്ധ ഗായകൻ വിവേകാനന്ദൻ നയിക്കുന്ന ഗാനമേളയും ഒന്നാം ദിവസമായ ഇന്ന് അരങ്ങേറും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

