കണ്ണൂർ: പള്ളിക്കുളത്ത്ഫോർമാലിൻ കയറ്റി പോകുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ ബസിടിച്ച് അപകടം. അപകടത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന രാസവസ്‌തു ചോർന്നതായുള്ള സംശയം അൽപ സമയം പരിഭ്രാന്തി പടർത്തി. ഫയർഫോഴ്സ് സ്ഥലത്തെത്തി ചോർച്ച ഇല്ലെന്ന് ഉറപ്പു വരുത്തി വാഹനം മാറ്റുകയായിരുന്നു. ബസ് കണ്ടക്ടർ പ്രദീപൻ, ക്ലീനർ ദിനേശൻ, കൂടാതെഏഴ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 9.10 തോടെ പള്ളിക്കുളം പെട്രോൾ പമ്പിന് എതിർ വശത്തായിരുന്നു അപകടം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

