അരിയിൽ ശുകൂർ വധക്കേസ് : സി പി എം നേതാക്കളുടെ വിടുതൽ ഹർജി തള്ളിയ വിധി സ്വാഗതാർഹം: എം.എസ്.എഫ്

Kannadiparamba online news

കണ്ണൂർ: എം എസ് എഫ് നേതാവായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും മുൻ എം എൽ എ ടി വി രാജേഷും ഫയൽ ചെയ്തിരുന്ന ഡിസ്ചാർജ്ജ് പെറ്റീഷൻ സി ബി ഐ കോടതി തള്ളി കൊണ്ടുള്ള വിധി സ്വാഗതാർഹമെന്ന്
എം.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി.
കൊന്നവർ മാത്രമല്ലാ കൊല്ലിച്ചവരും നിയമത്തിന് മുന്നിൽ ശിക്ഷിക്കപ്പെടണമെന്ന് എം.എസ്.എഫ് നേതാക്കൾ പറഞ്ഞു.ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടുംവരെ കൊലപാതകത്തിന് നേതൃത്വം നൽകിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നത് വരെയും നിയമപോരാട്ടവുമായി
മുസ്‌ലിം ലീഗ് ഉണ്ടാവും. കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകമാണ് ഷുക്കൂറിൻ്റേത്. സി പി എം ഉന്നത നേതാക്കൾ ഉൾപ്പെടെ ഗൂഢാലോചന നടത്തിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. കേസിൽ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടുമെന്നും
ഇന്നലെ വന്ന കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്നും എം.എസ്.എഫ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ ജനറൽ സെക്രട്ടറി കെ പി റംഷാദ് എന്നിവർ പ്രസ്ത്താവനയിൽ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!