പരിയാരം: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കൻ്റെ 38 ലക്ഷം തട്ടിയെടുത്ത സൈബർ തട്ടിപ്പുസംഘത്തിനെതിരെ വഞ്ചനാകുറ്റത്തിന് പരിയാരം പോലീസ് കേസെടുത്തു.കൈതപ്രത്തെ യു.കുഞ്ഞിരാമൻ്റെ പരാതിയിലാണ് ജെഫറീസ് വെൽത്ത് മൾട്ടിപ്ലിക്കേഷൻ സെൻ്റർ 134 എന്ന വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനായ
ജൂലിയ സ്റ്റേർനെതിരെ കേസെടുത്തത്. ജെറി ഫിൻസൈറ്റ് വാട്സാപ്പിൽ ഡൗൺലോഡ് ചെയ്ത ശേഷം പരാതിക്കാരന് ഷെയർ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി ഷെയർ വാങ്ങുന്നതിനായി വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് പല തവണകളായി 38 ലക്ഷം രൂപ അയച്ചുകൊടുത്ത ശേഷം ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

