7 മാസം പ്രായമായ കുട്ടിയെ തട്ടികൊണ്ടു പോയ പ്രതി പിടിയിൽ

Kannadiparamba online news

പയ്യന്നൂർ:കാങ്കോൽ പപ്പാരട്ടയിൽ നിന്നും നാടോടിയുടെ ഏഴ് മാസം പ്രായമായ കുട്ടിയെ ഗുഡ്സ് ഓട്ടോയിൽ തട്ടികൊണ്ടു പോയി മണിക്കൂറോളം പോലീസിനെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയ പ്രതി പിടിയിൽ. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന കറുപ്പ് സ്വാമി (58) യെയാണ് പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ മെൽബിൻജോസ് ചന്തേര പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.
ഇന്ന് രാവിലെ 10.45 മണിയോടെ പെരിങ്ങോം സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.പപ്പാരട്ടയിൽ താമസിക്കുന്ന ഈശ്വരി – പ്രതാപൻ ദമ്പതികളുടെ ഏഴുമാസം പ്രായമായ പ്രജുനെയാണ് തട്ടിക്കൊണ്ടുപോയത് .ഓണക്കുന്ന് വഴി തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെക്വാട്ടേർസിലേക്കാണ് കുഞ്ഞിനെ പ്രതി തട്ടികൊണ്ടുപോയത്. ഇയാൾ മദ്യലഹരിയിൽ കുഞ്ഞിനെ മടിയിലിരുത്തി തട്ടികൊണ്ടു പോകുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസ് ഓട്ടോ ഡ്രൈവറെയും കുഞ്ഞിനെയും തൃക്കരിപ്പൂരിൽ വെച്ച് പിടികൂടി.മദ്യലഹരിയിലായിരുന്ന ഇയാൾ തൃക്കരിപ്പൂരിലെ ബന്ധുവിന് കുഞ്ഞിനെ കാണിക്കുവാൻ കൊണ്ടുപോയതാണെന്ന് പോലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകി.കുഞ്ഞിനേയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!