(കമാൽ റഫീഖ് )
പഴയങ്ങാടി : പതിറ്റാണ്ടുകളായി യു ഡി എഫ് ഭരിക്കുന്ന മാടായി പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം മാടായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ് 29വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ജനകീയ മാർച്ച് നടത്തുന്നു.
കാലങ്ങളായി പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക എം എൽ എ അനുവദിച്ച ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകുക വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണുക സമഗ്ര ശുചിത്വ പദ്ധതി നടപ്പിലാക്കുക തൊഴിലുറപ്പ് പദ്ധതിയോട് കാണിക്കുന്ന കടുത്ത അവഗണന അവസാനിപ്പിക്കുക യഥാസമയം CRZ ൽ ഇളവ് നേടിയെടുക്കാൻ കഴിയാത്ത പഞ്ചായത്തിന്റ അനാസ്ഥക്കെതിരെയുമാണ് ബഹുജന മാർച്ച് നടത്തുന്നത് രാവിലെ പത്ത് മണിക്ക് ബീവി റോഡിൽ നിന്നാണ് മാർച്ച് തുടങ്ങുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

