മയ്യിൽ: വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിൽ കടയിൽ അതിക്രമിച്ച് കയറി വ്യാപാരിയേയും ബന്ധുവിനെയും സാധനം വാങ്ങാൻ വന്നയാളേയും അശ്ലീലഭാഷയിൽ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കയരളം കൊറളായി സ്വദേശി കാക്കത്തുരുത്തി വീട്ടിൽ സ്വദേശി കെ.ടി.മിഥ്ലാജിൻ്റെ (29) പരാതിയിലാണ് എട്ടേയാറിലെ ഖാദറിനെ തിരെ മയ്യിൽ പോലീസ് കേസെടുത്തത്. 26 ന് രാത്രി 9 മണിക്ക് മയ്യിൽ എട്ടേയാർ ഓലക്കാട് എന്ന സ്ഥലത്തെ പരാതിക്കാരൻ്റെ കടയിൽ വെച്ചായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യില്‍ യൂണിറ്റ് പ്രതിഷേധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

