പത്രപ്രവർത്തക പെൻഷൻ നടപടിക്രമങ്ങൾകാര്യക്ഷമമാക്കണം: കെയുഡബ്ല്യുജെ

Kannadiparamba online news

കണ്ണൂർ: പത്രപ്രവർത്തക പെൻഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻ കമ്മിറ്റികൾ യഥാസമയം ചേർന്ന് അപേക്ഷകളിൽ തീരുമാനങ്ങളെടുക്കണം. അംശദായ വർദ്ധനവിന് ആനുപാതികമായി പെൻഷൻ തുക വർധിപ്പിക്കണമെന്നും നിശ്ചിത തീയതികളിൽ പെൻഷൻ വിതരണം ചെയ്യാൻ സംവിധാനം ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മാധ്യമ മേഖലയിലെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു. മാധ്യമപ്രവർത്തനം കടുത്ത പ്രതിസസിയിലൂടെയാണ് കടന്നുപോകുന്നത്. കൃത്യമായ ശമ്പളം ലഭിക്കാത്തതും എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടുമെന്ന സാഹചര്യവുമാണ് ഭൂരിപക്ഷം പേർക്കുമുള്ളത്. സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികളും മാധ്യമ പ്രവർത്തകർ നേരിടേണ്ടി വരുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
യോഗം സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്‍റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കബീർ കണ്ണാടിപ്പറന്പ് വരവുചെലവു കണക്കും അവതരിപ്പിച്ചു. ജോയന്‍റ് സെക്രട്ടറി എം.സന്തോഷ് അനുശോചന പ്രമേയവും വൈസ് പ്രസിഡന്‍റ് സബിന പദ്മൻ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.കെ.ഗണേഷ്മോഹൻ എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു.
നിയുക്ത സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, എം.രഘുനാഥ്, എൻ.വി.പ്രമോദ്, ടി.ബിജുരാകേഷ്, കെ.സതീശൻ, വി.സി.സുമേഷ്, സി.ദാവൂദ്, പി.ജയകൃഷ്ണൻ, കെ.കെ.സുബൈർ, ഷിജിത്ത് കാട്ടൂർ, എൻ.പി.സി.രംജിത്, സുപ്രിയ സുധാകർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി. സുനിൽകുമാർ (മാതൃഭൂമി)- പ്രസിഡന്‍റ്, അനു മേരി ജേക്കബ് (മലയാള മനോരമ), ജയ്‌ദീപ് ചന്ദ്രൻ (ദീപിക)-വൈസ് പ്രസിഡന്‍റുമാർ, കബീർ കണ്ണാടിപ്പറമ്പ് (ചന്ദ്രിക)- സെക്രട്ടറി, എം.സന്തോഷ് (കൈരളി) – ജോയിന്‍റ് സെക്രട്ടറി, കെ. സതീശൻ (ജന്മഭൂമി )- ട്രഷറർ, സബിന പദ്മൻ (ജനയുഗം) , ഷിജിത്ത് കാട്ടൂർ (സുപ്രഭാതം) ,സന്ദീപ് ഗോവിന്ദ് (മാധ്യമം), ടി.പി. വിപിൻ‌ദാസ് (ജീവൻ ടി.വി ), കെ.ജംഷീർ ( മലയാള മനോരമ)- എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചുമതലയേറ്റു.
തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്‍റ് സി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറന്പ്, ട്രഷറർ കെ.സതീശൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!