സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കെ.എസ്.യു വിന് തിളക്കമാർന്ന വിജയം

kpaonlinenews

സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കെ.എസ്.യു വിന് ഉജ്വല വിജയമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ.രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 52 സ്കൂളുകളിൽ 31 സ്കൂളുകളിൽ കെ.എസ്.യു മുന്നണി സ്കൂൾ യൂണിയൻ ഭരിക്കും.പല സ്കൂളുകളിലും എസ്.എഫ്.ഐ പ്രവർത്തകരും പുറത്ത് നിന്നുള്ള പാർട്ടി ക്രിമിനലുകളും വിദ്യാർത്ഥികളെ ആക്രമിച്ചും ഭീഷപ്പെടുത്തിയും നോമിനേഷൻ പിൻവലിപ്പിക്കാൻ ശ്രമിക്കുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അതിനെതിരെ പോരാടി വിദ്യാർത്ഥികൾ സ്വന്തമാക്കിയ വിജയമാണിതെന്നും പുതു തലമുറയുടെ ജനാധിപത്യ ബോധവും രാഷ്ട്രീയ നിലപാടും വ്യക്തമായ തെരഞ്ഞെടുപ്പ് വിജയം വിദ്യാലയങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ,കടവത്തൂർ വൊക്കേക്ഷണൽ ഹയർസെക്കന്ററി സ്കൂൾ,കരിയാട് നമ്പ്യാർ ഹയർസെക്കന്ററി സ്കൂൾ,പാട്യം ഗോപാലൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ,രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ,സി എച്ച് എം ഹയർ സെക്കന്ററി സ്കൂൾ കാവുമ്പടി,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എടയന്നൂർ,പട്ടാന്നൂർ ഹയർ സെക്കന്ററി സ്കൂൾ,ശിവപുരം ഹയർ സെക്കന്ററി സ്കൂൾ,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാവശ്ശേരി,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആറളം,ഉളിക്കൽ ഹയർ സെക്കന്ററി സ്കൂൾ,സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ തൊണ്ടിയിൽ,ശ്രീകണ്ഠാപുരം ഹയർ സെക്കന്ററി സ്കൂൾ,രാജാസ് ഹയർ സെക്കന്ററി സ്കൂൾ ചിറക്കൽ,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പുഴാതി,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോം,ഗവണ്മെന്റ്ഹയർ സെക്കന്ററി സ്കൂൾ വയക്കര,ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ തിരുമേനി,ഗവണ്മെന്റ് ബോയ്സ് വൊക്കേഷനാൽ ഹയർ സെക്കന്ററി സ്കൂൾ മാടായി,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാതമംഗലം,ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂൾ,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാല,അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ,ഇ.കെ നായനാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വേങ്ങാട്,കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ,സെന്റ് കോർണിലിയോസ്‌ ഹയർ സെക്കന്ററി സ്കൂൾ കോളയാട്, കെ കെ വി എച്ച് എസ് എസ് പാനൂർ, പി ആർ എം എച്ച് എസ് എസ് പാനൂർ,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തോട്ടട,ഗവണ്മെന്റ് ടൌൺ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ എന്നിവിടങ്ങളിൽ കെ.എസ്.യു തിളക്കമാർന്ന വിജയം സ്വന്തമാക്കി.

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചേലോറ,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പാല,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾവെള്ളോറ,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾപള്ളിക്കുന്ന്, ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ കോട്ടയം മലബാർ,ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ പാലയാട്, ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ മുണ്ടേരി, രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ ചൊക്ലി, ബി ഇ എം പി ഹയർ സെക്കന്ററി സ്കൂൾ തലശ്ശേരി,ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചട്ടുകപ്പാറ, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആയിത്തറ മമ്പറം,ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോ,ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ മാതമംഗലം, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കടന്നപ്പള്ളി, ഗവണ്മെന്റ് ഹയർ സെക്കന്റ്റി സ്കൂൾ ചിറ്റാരിപ്പറമ്പ തുടങ്ങിയ സ്കൂളുകളിൽ വർഷങ്ങൾക്ക് ശേഷം സജ്ജീവ യൂണിറ്റുകൾ രൂപീകരിച്ചതിലൂടെ പല സീറ്റുകളും പിടിച്ചെടുക്കുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു.

സെപ്റ്റംബർ രണ്ടാം വാരം നടക്കാൻ പോകുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ കെ.എസ്.യു നേടാൻ പോകുന്ന ചരിത്ര വിജയത്തിന്റെ തുടക്കമാണിതെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.

Share This Article
error: Content is protected !!