പഴയങ്ങാടി: മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ഗ്രാമസഭയിൽ പരാതി ഉന്നയിച്ച വിരോധത്തിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ മർദ്ദിക്കുകയും വീട്ടമ്മയേയും മക്കളേയുംകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബെൽ ഫോൺ എറിഞ്ഞുതകർക്കുകയും ചെയ്തു പരാതിയിൽ രണ്ടു പേർക്കെതിരെ ജാമ്യാമില്ലാവകുപ്പുകൾ പ്രകാരം പഴയങ്ങാടി പോലീസ് കേസെടുത്തു.മാട്ടൂൽ നോർത്ത് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് മൻഷിദ്, ബൈജു എന്നിവർക്കെതിരെ കേസെടുത്തത്.വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. ബൈക്കിൽ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറിയ പ്രതികൾ പരാതിക്കാരിയെ കയ്യേറ്റം ചെയ്യുകയും മക്കളെ ഉൾപ്പെടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യിലുണ്ടായിരുന്ന 13,000 രൂപയുടെ മൊബെൽ ഫോൺ തകർക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

