സൗജന്യ മെഡിക്കല്‍-രക്ത നിര്‍ണയ ക്യാമ്പ് 11ന്

Kannadiparamba online news

കമ്പില്‍: നാലാംപിടിക ജെ.പി. സ്മാരക കലാ സാംസ്‌ക്കാരിക വേദി വായനശാല & ഗ്രന്ഥാലയത്തിന്റെയും കമ്പില്‍ നൂമെഡ്(NUMED) ഹെല്‍ത്ത് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍-രക്ത നിര്‍ണയ ക്യാമ്പ് നടത്തുന്നു. ആഗസ്ത് 11ന് ഞാറാഴ്ച രാവിലെ 9.30 മുതല്‍ ഒരു മണിവരെ നാലാംപീടിക വനിതാ ബേങ്കിനു മുന്‍വശത്തെ കെട്ടിടത്തിലാണ് ക്യാമ്പ് നടത്തുക. ഷുഗര്‍-ബിപി പരിശോധനയും ഉണ്ടായിരിക്കും. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ തളിപ്പറമ്പ് താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ പി വിനോദ്, കവിയും എഴുത്തുകാരനുമായ മൊയ്തു മായിച്ചാന്‍കുന്ന്, പഞ്ചായത്ത് ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി കണ്‍വീനര്‍ എ പി പ്രമോദ് പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!