മയ്യിൽ: പഴയാശുപത്രിയിലെ സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (90) നിര്യാതനായി.
മയ്യിൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടായും മയ്യിൽ സഹകരണ പ്രസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. മുഴത്തടം ഗവ. യു പി സ്‌കൂൾ പ്രധാന അധ്യാപകൻ ആയിരുന്നു.
ഭാര്യ: പി പത്മാവതി (റിട്ട. അധ്യാപിക കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ). മക്കൾ: പി കെ അജിത (അധ്യാപിക, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ), പരേതനായ പി കെ വിനോദ് കുമാർ. മരുമക്കൾ: പി കെ വിജയൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി), ജിഷ (കോട്ടയം).
സഹോദരങ്ങൾ: സി വേലായുധൻ നമ്പ്യാർ (നണിശേരി), പരേതരായ സി ദേവി അമ്മ, സി മാധവൻ നമ്പ്യാർ, സി മാധവി അമ്മ, സി രുഗ്മിണി അമ്മ. സംസ്കാരം ഇന്ന് പകൽ മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

