പുല്ലൂപ്പി :പുലീപ്പി മാപ്പിള എൽ പി സ്കൂൾ കഴിഞ്ഞ ദിവസം കുട്ടി വോട്ടർമാരുടെ പോളിംഗ് ബൂത്തായി. പൊതുതിരഞ്ഞെടുപ്പല്ലെങ്കിലും നടപടിക്രമങ്ങളെല്ലാം അതിന് സമാനം.സമ്മതിദാനം വിനിയോഗിച്ചവർ മാഷിപുരണ്ട വിരൽ അഭിമാനത്തോടെ ഉയർത്തി ആഹ്ലാദം പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകൾ മനനസ്സിലാക്കാനും അവരിൽ ജനാധിപത്യ ബോധം വളർത്തുന്നതിനുമാണ് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ഇത്തരത്തിൽ നടത്തിയത്.സ്ഥാനാർഥികളായ ആയിഷ സി.വി, മുഹമ്മദ് ടി. പി, ഇസാൻ അയ്യൂബ്, ആയിഷ പി. പി, റൈഹാൻ പി. സി, ആലിയ ഷഹൻ എന്നിവർ വോട്ട് അഭ്യർത്ഥിച്ചു കുട്ടികളുമായി സംവദിച്ചു.
രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായിരുന്നു വോട്ടവകാശം. പോളിംഗ് ഓഫീസർമാരും പോളിംഗ് ഏജന്റുമാരും എല്ലാം കുട്ടികൾ തന്നെ. പേരുകൾ വിളിച്ചും ഐഡന്റിറ്റി കാർഡ് പരിശോധിച്ചും വിരലിൽ മഷി പുരട്ടിയും കുട്ടികൾ പോളിംഗ് ഓഫീസർമാരുടെ ചുമതലകൾ ഭംഗിയായി നിർവഹിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിൽ രഹസ്യമാത്മകതയോടെ വോട്ട് ചെയ്ത് തന്റെ വോട്ടിന്റെ ബീപ് ശബ്ദം കേട്ടതിന്റെ സന്തോഷത്തിലായിരുന്നു ഓരോ കുട്ടി വോട്ടറും പുറത്തേക്കിറങ്ങിയത്. ആവേശപ്പോരാട്ടത്തോടുവിൽ നാല് ബി ക്ലാസ്സിലെ ആയിഷ പി. പി സ്കൂൾ ലീഡറായും നാല് എ ക്ലാസ്സിലെ റൈഹാൻ പി സി ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ തിരഞ്ഞെടുപ്പിന് അധ്യാപകരായ രജിന. കെ, മൊയ്‌തീൻ കെ. സി,മുഹമ്മദ് ഫൈസൽ , സാബിറ. കെ . വി എന്നിവർ നേതൃത്വം നൽകി. സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ക്ലബ് ലീഡേഴ്‌സ് എന്നിവർക്കുള്ള സത്യപ്രതിജ്ഞ ചടങ്ങിന് വ്യാഴാഴ്ച പ്രധാനധ്യാപകൻ പി പി. അജ്മൽ നേതൃത്വം നൽകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

