പഴയങ്ങാടി: ജില്ലയിലെ അതിപുരാതന അനുഷ്ഠാന കലാരൂപമായ മാരിത്തെയ്യം കലാകാരന് കെ. കുമാരന്(70) അന്തരിച്ചു.
കേരള ഫോക് ലോർ അക്കാദമി ഫെല്ലലോഷിപ്പ്, സാംസ്കാരിക വകുപ്പിന്റെ പി.കെ.കാളന് പുരസ്കാരവും നേടിയ ഇദ്ദേഹം അരനൂറ്റാണ്ടിലേറെയായി നാടന്‍കലാരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ചിമ്മാനക്കളി, അരിയാട്ടം, തോറ്റംപാട്ട്, നാടന്‍പാട്ട് എന്നിവയിലും പ്രഗല്ഭനായിരുന്നു മാട്ടൂല്‍ സ്വദേശിയായ കുമാരന്. പഴയങ്ങാടി, മാട്ടൂല്‍ പ്രദേശത്ത് പ്രചാരത്തിലുള്ള ചിമ്മാനക്കളിയുടെ ആചാര്യനുമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.ഭാര്യ:ലക്ഷ്മി.മക്കള്‍: മൃദുല, മഞ്ജുള,സ്മിത, മിനി.തെയ്യം കലാകാരനും ഫോക് ലോര്‍ അക്കാദമി അവാര്‍ഡു ജേതാവുമായ പരേതനായ കാഞ്ഞന്‍ പൂജാരിയുടെ മകനാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

