സാധനം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ വിരുതൻ പട്ടാപ്പകൽ കട ഉടമയുടെ ഭാര്യയുടെ മാല കവർന്നു.

Kannadiparamba online news

ചക്കരക്കൽ: സാധനം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ വിരുതൻ പട്ടാപ്പകൽ കട ഉടമയുടെ ഭാര്യയുടെ മാല കവർന്നു. താഴെചൊവ്വതിലാനൂരിലെ ബാലചന്ദ്രൻ്റെ ഭാര്യ വി.കെ.ശ്രീകലയുടെ കഴുത്തിലണിഞ്ഞ അഞ്ച് പവൻ്റെ മാലയാണ് മോഷ്ടാവ് പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവുമായി പിടിവലിയായതോടെ പ്രതി മാല പൊട്ടിച്ച് ഒന്നേകാൽ പവനോളം തൂക്കം വരുന്ന കഷണവുമായി രക്ഷപ്പെട്ടു. ബഹളം വെച്ച് ആളെ കൂട്ടിയെങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞു. തുടർന്ന് പോലീസിൽ പരാതി. കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!