ഓട്ടോറിക്ഷയുടെ ബാറ്ററി മോഷണം ആൾട്ടോ കാറിൽ എത്തിയപ്രതികൾ പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ് .നിർത്തിയിട്ട ഓട്ടോയുടെ ബാറ്ററി കാറിലെത്തി മോഷ്ടിച്ചു കൊണ്ടുപോയ പ്രതികൾ മോഷണത്തിനിടെ ഇരിട്ടി പോലീസിൻ്റെ പിടിയിലായി. മട്ടന്നൂർ ജമീല ക്വാട്ടേർസിലെ കെ.റൗഫ് (35), മട്ടന്നൂർ കല്ലൂരിലെ പി. റമീസ് (34) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ചുഴലി കൂനം സ്വദേശി കെ.ജയരാജൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.59. എം. 752 നമ്പർ ഓട്ടോയുടെ ബാറ്ററിയാണ് ആൾട്ടോ കാറിലെത്തിയ പ്രതികൾ മോഷ്ടിച്ചത്.ഇക്കഴിഞ്ഞ 27 ന് ഉച്ചക്ക് ഒരു മണിക്കും 2 മണിക്കു മിടയിൽ കുറുമാത്തൂർ ഗ്രാമീണ ബേങ്കിന് സമീപത്തായിരുന്നു സംഭവം. പരാതിക്കാരൻ ഓട്ടോ എടുക്കാനെത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയത് മനസിലായത്.തുടർന്ന് സമീപത്ത് സ്ഥാപിച്ചിരുന്നനിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് വെളുത്ത കാറിലെത്തിയ മോഷ്ടാവ് ബാറ്ററി കടത്തികൊണ്ടു പോകുന്ന ദൃശ്യം ലഭിച്ചത്.തുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നീക്കം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!