കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.

Kannadiparamba online news

തളിപ്പറമ്പ്:കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മന്നയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരൻ
പടപ്പേങ്ങാട് ആലിന് സമീപത്തെ നാരായണൻ നമ്പ്യാരുടെയും ദാക്ഷായണിയുടേയും മകൻ കൂനത്തറ ഹൗസിൽ
രാജീവൻ്റെ (52) മൃതദേഹമാണ് കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചക്ക് വീട്ടിൽ നിന്നും പോയതിൽ പിന്നെ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധു തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 8 മണിയോടെ കുപ്പം പുഴയിൽ ചാലത്തൂരിലാണ് മൃതദേഹം കാണപ്പെട്ടത്.തുടർന്ന് തളിപ്പറമ്പ് പോലീസിൽവിവരമറിയിക്കുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!