കാറിലെത്തിയ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷം കവർന്നു

Kannadiparamba online news

മട്ടന്നൂർ: ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടുപോയി 11,70 ,000 രൂപ കവർന്നു. ചാവശേരി ഉളിയിൽ പടിക്കച്ചാൽ സ്വദേശിനസ് വാ മൻസിലിൽ എൻ.പി.അബ്ദുൾ അസീസിനെ(51) യാണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി പണം കവർന്നത്.ബുധനാഴ്ച പുലർച്ചെ 3.45 മണിയോടെ ബാംഗ്ലൂരിൽ നിന്നും വന്ന്ബസിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള വഴിമധ്യേ വെളിയമ്പ്രം കൊട്ടാരം റോഡിൽ വെച്ചാണ് തട്ടികൊണ്ടു പോയി പണം കവർന്ന ശേഷം റോഡിൽ തള്ളിയ ശേഷം കവർച്ചക്കാർ രക്ഷപ്പെട്ടത്. പരാതിക്കാരൻ്റെ ഫോണിലെ 9400206342 നമ്പർ സിംകാർഡും പ്രതികൾ തട്ടിയെടുത്തു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!