
കണ്ണൂർ: കേരളത്തിലെ ഭരണമാറ്റം കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. മുടങ്ങിക്കിടന്ന കൃഷിനാശ നഷ്ടപരിഹാരം നൽകിയത് ഇതിന് ഉദാഹരണമാണ്. പത്തുവർഷമായി കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ശിക്ഷക് സദനിൽ സ്വതന്ത്ര കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കവുങ്ങ് കർഷകരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ റബ്ബറിന്റെ തറവില പ്രഖ്യാപിക്കുകയും, നാളികേരത്തിന്റെ തറവിലയും സംഭരണകേന്ദ്രങ്ങളും പ്രഖ്യാപിക്കാനിരിക്കുകയും ചെയ്യുന്നത് കർഷകർക്ക് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ജനറൽ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി.എ. റഹീം സ്വാഗതം പറഞ്ഞു. അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി ‘കവുങ്ങ് കർഷകരുടെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി കേന്ദ്ര കുരുമുളക് ഗവേഷണ കേന്ദ്രം കോർഡിനേറ്റർ ഡോ. കെ.എം.പി. ഷഹനാസ് ക്ലാസ് എടുത്തു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ എം.പി. മുഹമ്മദലി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കർഷകസംഘം വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് റോഷിനി ഖാലിദ്, ട്രഷറർ സെഫിയ വടകര, കെ.കെ. അബ്ദുറഹിമാൻ മാസ്റ്റർ, സി.എ. അബ്ദുള്ള കുഞ്ഞി, പി.കെ. അബ്ദുൽ റഹിമാൻ, പി.കെ. അബ്ദുൽ അസീസ്, സി. അബൂബക്കർ ഹാജി, എടനീർ അബൂബക്കർ ഹാജി, സി.വി. മൊയ്തീൻ ഹാജി, ആയിഷ ഫർസാന, കദീജ ഹമീദ്, അഡ്വ. അഹമ്മദ് മാണിയൂർ, വയലോളി അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി പി.പി. മഹമൂദ് ചടങ്ങിന് നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

