ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

Kannadiparamba online news
Screenshot

പത്തനംതിട്ട: ശബരിമലയിൽ സന്നിധാനത്ത് സ്ട്രോങ് റൂമിലുള്ള സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് യഥാർഥ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. 

ശബരിമലയിൽ മുമ്പ് സമർപ്പിക്കപ്പെട്ട വജ്രം പതിച്ച തിരുവാഭരണ കിരീടത്തിന് 445.78 ഗ്രാം (ഏകദേശം 55.72 പവൻ) ഭാരമുണ്ടായിരുന്നു. 2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സംഘം തീർത്ഥാടകരാണ് ഈ അപൂർവ്വ കാണിക്ക ശബരിമലയിൽ സമർപ്പിച്ചത്. എന്നാൽ, നിലവിൽ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന കിരീടത്തിന് കേവലം 240 ഗ്രാം തൂക്കം മാത്രമേയുള്ളൂ. 

അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്വർണക്കിരീടം കാണാതായ വിവരം പുറത്തുവന്നത്. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ കണ്ടെത്തിയ തിരിമറികളിൽ കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്. സ്വർണക്കിരീടം ഏത് ഘട്ടത്തിലാണ് മാറ്റപ്പെട്ടതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!