കണ്ണൂർ: നഗരത്തിലെ തെക്കി ബസാറിലെ ജിംനേഷ്യത്തോട് ചേർന്ന കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാറാത്ത് കാക്കത്തുരുത്തി ലക്ഷ്മി ഭവനിൽ ശശിധരൻ്റെയും എടപ്പട്ടയിലെ ലക്ഷ്മിയുടെയും മകൻ കെ. ഷിനിലിനെ (സനൽ – 40) ആണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ഉച്ചയ്ക്ക് കായലോരത്തിനു സമീപം പൊതുദർശനത്തിനു വെക്കും. തുടർന്ന് വീട്ടിലേയ്ക്ക് കൊണ്ടുപോയി ദർശനത്തിന് വെച്ച ശേഷം കൃത്യം 2 മണിയ്ക്ക് പയ്യാമ്പലം സ്മശാനത്തിൽ സംസ്കരിക്കുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

