തലശ്ശേരി: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെ 4.19 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മനയത്ത് വയൽ സ്വദേശി മുഹമ്മദ് ഷദാബ് റോഷൻ (29), താഴെവയൽ സ്വദേശി മുസ്താഫിർ വി.പി (31), ആണ്ടിപ്പീടിക സ്വദേശി മുഹമ്മദ് റഫ്നാസ് (29) എന്നിവരാണ് പിടിയിലായത്.
കൊളശ്ശേരി ഭാഗത്ത് നടത്തിയ നൈറ്റ് പെട്രോളിംഗിനിടെ വാഹന പരിശോധനയിലാണ് ഇവരിൽ നിന്ന് രാസലഹരി കണ്ടെടുത്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്, തലശ്ശേരി എ.സി.പി ഡോ. നന്ദഗോപൻ എം. ഐ.പി.എസ് എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. തലശ്ശേരി പോലീസ് സ്റ്റേഷൻ എസ്.ഐ സന്തോഷ് കുമാർ ഇ.കെ, എസ്.സി.പി.ഒ മാരായ നസീർ എൻ.കെ, നിതീഷ് എ.കെ, കണ്ണൂർ ഡാൻസാഫ് (DANSAF) ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

