പി.ടി.എച്ച് കൊളച്ചേരി മേഖല വളണ്ടിയേഴ്സ് മീറ്റും യാത്രയയപ്പും സംഘടിപ്പിച്ചു

Kannadiparamba online news

പന്ന്യങ്കണ്ടി: പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്) കൊളച്ചേരി മേഖല വളണ്ടിയേഴ്സ് മീറ്റും, ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന ഓഫീസ് സെക്രട്ടറി മുനീബ് പാറാലിനുള്ള യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു. കൊളച്ചേരി മേഖല വൈസ് പ്രസിഡന്റ് എം. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ പന്ന്യങ്കണ്ടിയിൽ വെച്ച് നടന്ന സംഗമം പി.ടി.എച്ച് മേഖലാ പ്രസിഡന്റ് മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ സമദ് ഹാജി, സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി എന്നിവർ അനുമോദന പ്രസംഗം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.പി. നസീർ, കെ.സി.പി. ഫൗസിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ഫസീല, കെ.സി. ഫാസില, കെ.എം.സി.സി ദുബായ്-കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫാസിൽ സിദ്ദീഖ്, പി.ടി.എച്ച് സെക്രട്ടറി മൻസൂർ പാമ്പുരുത്തി, യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ജാബിർ പാട്ടയം, കെ.പി. യൂസഫ്, ഷഹാന മുണ്ടേരി, ബഷീർ ടി.പി. എന്നിവർ സംസാരിച്ചു.

ഉമ്മർ മൗലവി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി. വി.പി. മുസ്തഫ കമ്പിൽ സ്വാഗതവും മുനീബ് പാറാൽ മറുപടി പ്രസംഗവും നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!