കൊളച്ചേരി: തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജലഗതാഗതം വികസിപ്പിക്കുന്നതിനായി തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി മുല്ലക്കൊടി ഇക്കോ ടൂറിസം പദ്ധതിക്ക് സമീപവും കൊളച്ചേരി ഗ്രാമപഞ്ചായത്തിലുമായി പുതിയ ബോട്ട് ജെട്ടികൾ നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു.
പദ്ധതിയുടെ പ്രാഥമിക ഘട്ടമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശത്ത് സംയുക്ത പരിശോധന നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷമീമ, മേജർ ഇറിഗേഷൻ വകുപ്പ് എൻജിനീയർമാർ, ഇൻലാൻഡ് നാവിഗേഷൻ എൻജിനീയർമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, മറ്റ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ആർക്കിടെക്ട് യു. മുഹമ്മദ് എന്നിവരാണ് പദ്ധതി പ്രദേശം സന്ദർശിച്ചത്.
തീർത്ഥാടന ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ പദ്ധതികൾക്കായി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് (DPR) ഉടൻ തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സന്ദർശന വേളയിൽ നിർദേശം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

