ബൈക്ക് മോഷണം പോയി

Kannadiparamba online news
Screenshot

തളിപ്പറമ്പ് : ജോലി ചെയ്യുന്നസ്ഥാപനത്തിൻ്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. കുറുമാത്തൂർ എളംമ്പേരത്തെ പി.കെ. ഫസിഖുൾ ലിസാൻ്റെ (23) ഉടമസ്ഥതയിലുള്ള കെ. എൽ. 59. സെഡ്. 6254 നമ്പർ ബൈക്കാണ് മോഷണം പോയത്. ഈ മാസം 6 ന് വൈകുന്നേരം 4 മണിക്കും 6 മണിക്കുമിടയിലാണ് പരാതിക്കാരൻ ജോലി ചെയ്തുവരുന്ന കാഞ്ഞിരങ്ങാട്ടെ എവർഷൈൻ കമ്പനിയുടെ കോമ്പൗണ്ടിൽ നിന്നും ബൈക്ക് മോഷണം പോയത്. സംഭവത്തിൽ ഉത്തർപ്രദേശ് ബൽദേവ് പൂർ ജലാല ബാദ് സ്വദേശി ആകാശിനെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. 70,000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത തളിപ്പറമ്പ പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!