ക്ഷേത്രത്തിൽ കരിമരുന്ന് പ്രയോഗംരണ്ട് കേസ്: ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ പത്ത്പേർക്കെതിരെ കേസ്

Kannadiparamba online news
Screenshot

വളപട്ടണം : ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം നടത്തിയതിന് രണ്ടു പരാതികളിലായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. കീച്ചേരി പാലോട്ടുവയൽ പാലോട്ടുകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള വയലിൽ വെച്ച് അനുമതിയില്ലാതെ ജനങ്ങളുടെ ജീവന് ഭീഷണിയായി കരിമരുന്ന് പ്രയോഗം നടത്തിയതിന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കീച്ചേരിയിലെ പ്രമോദ്, സെക്രട്ടറി അനിൽകുമാർ, ജോയിൻ്റ് സെക്രട്ടറിമാരായ പ്ര ശോഭ് ഉത്തം , എം.വി. രമേശൻ , വൈസ് പ്രസിഡണ്ട്മാരായ കോറോത്ത് രാജു, ദാമോദരൻ, ട്രഷറർ കോട്ടൂർ രാജൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 9.40 മണിക്കാ ണ് സംഭവം. അശ്രദ്ധമായി സ്ഫോടക വസ്‌തുക്കൾ കൈകാര്യം ചെയ്തുവെന്ന എസ്. ഐ. ടി. വി പി. മുത്തലിബിൻ്റെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്. മറ്റൊരു പരാതിയിൽ ക്ഷേത്രത്തിൽ അനധികൃതമായി കരിമരുന്ന് പ്രയോഗം നടത്തിയ കമ്പക്കെട്ടുകാരായ കോഴിക്കോട് തിരുവമ്പാടിയിലെ എം.എസ്.സെബാസ്റ്റ്യൻ (59), തിരുവമ്പാടി പാമ്പിഴഞ്ഞപ്പാറയിലെകെ.വി. രാജേഷ് (43), കെ എൻ അപ്പു (61) എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!