കണ്ണൂർ: ചെങ്കൽ വില 8 രൂപയായി വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരത്തിലുള്ള വിലവർധന നടപടികൾ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അനാവശ്യവും അനീതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
നിർമ്മാണ മേഖലയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി തൊഴിലാളികൾക്കും ചെറുകിട വ്യവസായികൾക്കും ഈ തീരുമാനം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ ഉടൻ ഇടപെട്ട് ഈ വിലവർധന നീക്കം പിൻവലിക്കണമെന്നും, ജനങ്ങളുടെ ജീവിതഭാരം വർദ്ധിപ്പിക്കുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്നും വിജിൽ മോഹനൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ജില്ലയിൽ ഉടനീളം ചെങ്കൽ കയറ്റി വരുന്ന വാഹനങ്ങൾ തടയാൻ യൂത്ത് കോൺഗ്രസ് മുൻപി ട്ടിങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനക്ഷേമം മുൻനിർത്തി സർക്കാർ പ്രവർത്തിക്കണമെന്നും, വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

