
പുതിയതെരു: നിയമസഭ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ ബി.ജെ.പിയേയും എസ്.ഡി.പി.ഐയേയും ഒരുമിച്ച് നിർത്തി സി.പി.എമ്മും നിലവിലെ എം.എൽ.എയും നടത്തിയ വർഗ്ഗീയ രാഷ്ട്രീയത്തിന് ജനം കനത്ത തിരിച്ചടി നൽകുമെന്ന് യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റി. മതേതര വിശ്വാസികൾ യു.ഡി.എഫിന്റെ വികസന രാഷ്ട്രീയത്തെ പിന്തുണച്ചുവെന്നും, അഴീക്കോട് വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്നും യൂത്ത് ലീഗ് യോഗം വിലയിരുത്തി.
മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും എസ്.ഡി.പി.ഐ – ബി.ജെ.പി പ്രവർത്തകർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതും വോട്ട് അഭ്യർത്ഥിക്കുന്നതും കാണാമായിരുന്നു. അതേസമയം, സി.പി.എം പ്രവർത്തകരും സ്ഥാനാർത്ഥിയും വീടുകൾ കയറി ഭൂരിപക്ഷ ഏകീകരണത്തിന് ശ്രമിച്ചത് വോട്ടർമാർക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും യോഗം കുറ്റപ്പെടുത്തി. ‘പാഷാണം വർക്കി’ റോളിൽ മൈക്കിന് മുന്നിൽ മതേതരത്വം പറയുന്ന സി.പി.എമ്മിന്റെ വോട്ടിന് വേണ്ടിയുള്ള ഈ നാടകം അഴീക്കോട്ടെ ജനത തള്ളിക്കളഞ്ഞുവെന്നും നേതാക്കൾ പറഞ്ഞു.
പുതിയതെരുവിൽ ചേർന്ന യോഗത്തിൽ അഷ്ക്കർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. കെ.കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. നസീർ അത്താഴക്കുന്ന്, അസ്നാഫ് കാട്ടമ്പള്ളി, മുഹമ്മദലി ആറാം പീടിക, മിസ്ബാഹ് അഴീക്കൽ, അഷ്ക്കർ പഴഞ്ചിറ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

