പ്രതീക്ഷകളുടെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലായി നാളെ വിഷു; വിഷുക്കണി കാണാൻ ഒരുങ്ങി മലയാളികൾ

Kannadiparamba online news
Screenshot

കണ്ണൂർ: കണിക്കൊന്നയും കണിവെള്ളരിയും ഒരുക്കി നാടും നഗരവും നാളെ വിഷു ആഘോഷിക്കും. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പുത്തൻ പ്രതീക്ഷകളുടെയും ഓർമ്മപ്പെടുത്തലാണ് ഓരോ വിഷുക്കാലവും. പുലർച്ചെയുള്ള വിഷുക്കണി ദർശനവും, കാരണവന്മാരുടെ കൈയ്യിൽ നിന്നുള്ള വിഷുക്കൈനീട്ടവും, വിഭവസമൃദ്ധമായ വിഷു സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

വിഷുവിനെ വരവേൽക്കാൻ വിപണികളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പടക്കക്കടകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി കടകളിലും സാധനങ്ങൾ വാങ്ങാൻ ആളുകൾ ഒഴുകിയെത്തി. ഗ്രാമ നഗര വ്യത്യാസമില്ലാതെ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിവിധ കലാ-കായിക മത്സരങ്ങളും വിഷുവിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. നാട്ടിൽ മാത്രമല്ല, യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലെ പ്രവാസികളും വലിയ ഒരുക്കങ്ങളോടെയാണ് ഇത്തവണ വിഷുവിനെ വരവേൽക്കുന്നത്. പുതിയ പ്രതീക്ഷകളോടെ മറ്റൊരു വിഷുക്കാലം കൂടി കടന്നുവരുമ്പോൾ എല്ലാ വായനക്കാർക്കും ഐശ്വര്യപൂർണ്ണമായ വിഷു ആശംസിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!