റിയാദ് അഴീക്കോട് മണ്ഡലം കെ.എം.സി.സി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Kannadiparamba online news

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദ് അഴീക്കോട് മണ്ഡലം കെ.എം.സി.സി കൺവെൻഷൻ സംഘടിപ്പിച്ചു. ബത്ഹ കെ.എം.സി.സി ഓഫീസിൽ ചേർന്ന കൺവെൻഷനിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുക്താർ പി.ടി.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ. മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

മണ്ഡലത്തിലെ വികസന മുരടിപ്പിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അഴീക്കോട് മണ്ഡലം ഐക്യജനാധിപത്യ മുന്നണി (UDF) സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയം നേടാനാകുമെന്ന് യോഗം വിലയിരുത്തി.

മണ്ഡലം ചെയർമാൻ സുബൈർ പാപ്പിനിശ്ശേരി, ഷമീം കണ്ണാടിപ്പറമ്പ്, റിയാസ് മാങ്കടവ്, നൗഷാദ് സി, നാസർ എം.ടി, മുഹമ്മദ്‌ മദനി തൊയ്യിബ് ചാലാട്, സലാം കോയക്കീൽ, ഷാഹിദ് പഴഞ്ചിറ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ പുല്ലൂപ്പി സ്വാഗതവും മൊയ്‌ദീൻ എ.പി. നാറാത്ത് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!