തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം പകർന്ന് കെ. സുധാകരനെ സന്ദർശിച്ച് അഡ്വ. കരീം ചേലേരി; ഷാൾ അണിയിച്ച് സ്വീകരണം

Kannadiparamba online news

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. അബ്ദുൾ കരീം ചേലേരി കെ. സുധാകരൻ എം.പിയെ സന്ദർശിച്ചു. കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് സ്ഥാനാർഥി കൂടിക്കാഴ്ച നടത്തിയത്.

യു.ഡി.എഫ് നേതാക്കൾക്കൊപ്പം വസതിയിലെത്തിയ അഡ്വ. കരീം ചേലേരിയെ എ.ഐ.സി.സി പ്രവർത്തകസമിതി അംഗം കൂടിയായ കെ. സുധാകരൻ എം.പി ഷാൾ അണിയിച്ച് സ്വീകരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും സംസാരിച്ചു. യു.ഡി.എഫ് നേതാക്കളായ കെ. പ്രമോദ്, കെ.ടി. സഹദുള്ള, മഹമൂദ് അള്ളംകുളം, ബിജു ഉമ്മർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ. ജയകൃഷ്ണൻ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!