‘നെതന്യാഹുവിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല’; ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ സൈന്യം

Kannadiparamba online news
Screenshot

ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. ഇറാൻ വിപ്ലവ സേനയായ ഐ.ആർ.ജി.സി (IRGC) ആണ് ഈ വിവരം പുറത്തുവിട്ടത്.

ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്നും, അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം അജ്ഞാതമാണെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി. എന്നാൽ ഈ ആക്രമണം നടന്നതായി ഇസ്രയേൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത് എന്നതിലും വ്യക്തത വരേണ്ടതുണ്ട്. പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!