കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമാപന സമ്മേളനം ഇന്ന് കാസർഗോഡ് കുണിയയിൽ നടക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സമ്മേളനത്തിൽ പങ്കെടുക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾക്കായി പോലീസ് നിർദ്ദേശിച്ച റൂട്ടുകൾ താഴെ പറയുന്നവയാണ്:
• വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: പെരിയ – നെടുംപൊയിൽ – പേരാവൂർ – ഇരിട്ടി – പയ്യാവൂർ – ആലക്കോട് – ചെറുപുഴ – ചീമേനി – കാഞ്ഞങ്ങാട് വഴി കാസർഗോഡേക്ക് പോകണം.
• കോഴിക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: ചോനാടം – മമ്പറം – അഞ്ചരക്കണ്ടി – ചാലോട് – മയ്യിൽ – തളിപ്പറമ്പ് വഴി യാത്ര തുടരണം.
• മാഹി/കുഞ്ഞിപ്പള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: കുഞ്ഞിപ്പള്ളി – മോന്താൽ പാലം – മേക്കുന്ന് – പാനൂർ – കൂത്തുപറമ്പ് – ചാലോട് – മയ്യിൽ – തളിപ്പറമ്പ് വഴി പോകണം. അല്ലെങ്കിൽ കുഞ്ഞിപ്പള്ളി – ഇരിട്ടി – ഉളിക്കൽ – ആലക്കോട് – ചീമേനി – കാഞ്ഞങ്ങാട് റൂട്ട് സ്വീകരിക്കാം.
ടൗണിലെ തിരക്ക് കുറയ്ക്കാനും വാഹനങ്ങൾ തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താനും ഭക്തജനങ്ങളും പൊതുജനങ്ങളും ഈ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

