വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവത്തിന് ഇന്ന് തുടക്കം; നെയ്യാട്ടം വ്യാഴാഴ്ച, വെള്ളിയാഴ്ച പ്രസാദഊട്ട്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: പ്രസിദ്ധമായ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് ഇന്ന് (ഫെബ്രുവരി 2, തിങ്കൾ) തുടക്കമാകും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന തിരുവത്താഴത്തിന് അരിയളവോടെയാണ് ഉത്സവ ചടങ്ങുകൾക്ക് സമാരംഭം കുറിക്കുന്നത്.

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം ഫെബ്രുവരി 5-ന് (വ്യാഴാഴ്ച) രാത്രി 8 മണിക്ക് നടക്കും. ചാലോട്ട്, നാറാത്ത്, കൊളച്ചേരി നെയ്യമൃത് മഠങ്ങളിൽ നിന്നുള്ള നെയ്യമൃത് എഴുന്നള്ളത്ത് അന്ന് വൈകുന്നേരമാണ് ക്ഷേത്രത്തിലെത്തുക. ഫെബ്രുവരി 6-ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് വിപുലമായ പ്രസാദഊട്ട് നടക്കും. തുടർന്ന് തിടമ്പ് നൃത്തം, ഓട്ടൻ തുള്ളൽ, എഴുന്നള്ളത്ത് എന്നിവയ്ക്ക് ശേഷം ഉത്സവം സമാപിക്കും.

തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി ഇ.എൻ. ഗോവിന്ദൻ നമ്പൂതിരി എന്നിവർ വിശേഷാൽ പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

ഉത്സവ കലണ്ടർ (Program Schedule)

• ഫെബ്രുവരി 2 (ഇന്ന്): ദീപാരാധനയ്ക്ക് ശേഷം അരിയളവ്, തിരുവത്താഴം.

• ഫെബ്രുവരി 3 (ചൊവ്വ): രാവിലെ നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി.

• ഫെബ്രുവരി 4 (ബുധൻ): വൈകുന്നേരം 5:30-ന് കലവറ സമർപ്പണം, ശിവസഹസ്രനാമ പാരായണം.

• ഫെബ്രുവരി 5 (വ്യാഴം): നെയ്യമൃത് എഴുന്നള്ളത്ത്, തായമ്പക, സംഗീതാർച്ചന, രാത്രി 8-ന് നെയ്യാട്ടം.

• ഫെബ്രുവരി 6 (വെള്ളി): ഭജന, ഉച്ചയ്ക്ക് പ്രസാദഊട്ട്, തായമ്പക, ശ്രീഭൂതബലി, തിടമ്പ് നൃത്തം, ഓട്ടൻ തുള്ളൽ, എഴുന്നള്ളത്ത്, സമാപനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!