“പൊതുമുതൽ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ ജാഗ്രത! 🛑 കുറ്റ്യാട്ടൂർ പഞ്ചായത്ത് വടുവൻകുളത്ത് നിർമ്മിച്ച വനിതാ ഓപ്പൺ ജിം ഉപകരണങ്ങൾ നശിപ്പിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്

Kannadiparamba online news
Screenshot

കണ്ണൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വടുവൻകുളത്ത് നിർമ്മിച്ച വനിതാ ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജിമ്മിലെ ഉപകരണങ്ങളാണ് കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയത്.

വനിതകളും കുട്ടികളും നിത്യേന വ്യായാമത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്രദേശത്തെ ജനങ്ങൾക്കും വ്യായാമത്തിനെത്തുന്നവർക്കും ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!