മുഴപ്പിലങ്ങാട്: ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് കടൽതീരത്ത് ഭീമൻ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെയാണ് ബീച്ചിന്റെ മധ്യഭാഗത്തായി ജഡം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം മൂന്ന് ടണ്ണോളം ഭാരമുള്ള കൂറ്റൻ ഡോൾഫിന്റെ ജഡമാണ് തീരത്തെത്തിയത്.
മൂന്ന് ദിവസത്തോളമായി കടലിൽ ജഡം ഒഴുകി നടക്കുന്നുണ്ടായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ചീഞ്ഞഴുകിയ നിലയിലായിരുന്നു ജഡം. വിവരമറിഞ്ഞ് നിരവധി പേരാണ് ഡോൾഫിനെ കാണാനായി ബീച്ചിലെത്തിയത്.
വൈകുന്നേരത്തോടെ പോലീസിന്റെയും തദ്ദേശവാസികളുടെയും സാന്നിധ്യത്തിൽ ബീച്ചിന് സമീപം തന്നെ ആഴത്തിൽ കുഴിയെടുത്ത് ജഡം സംസ്കരിച്ചു. കടലിലെ കാലാവസ്ഥാ വ്യതിയാനമോ കപ്പലുകളിലിടിച്ചോ ആകാം ഡോൾഫിൻ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

