വളപട്ടണം: വളപട്ടണം കടവ് റോഡ് പാണ്ട്യാലയ്ക്ക് സമീപമുള്ള വൈദ്യുതി ട്രാൻസ്ഫോർമറിൽ തീപടർന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വൈദ്യുതി ലൈനിൽ കാക്ക കുടുങ്ങിയതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.
രക്ഷാപ്രവർത്തനം:
ട്രാൻസ്ഫോർമറിൽ നിന്ന് തീ ഉയരുന്നത് കണ്ട ഉടൻ തന്നെ സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ മിഥിലാജ്, സി.വി. നൗഷാദ്, എ.ടി. ഷഹീർ, സഹപ്രവർത്തകരായ എ.കെ. സിയാദ്, എ.ടി. ജലീൽ, പി. അജീർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഒഴിവായത് വലിയ അപകടം:
സമീപത്ത് പ്ലൈവുഡ് കമ്പനിയടക്കം സ്ഥിതി ചെയ്യുന്നതിനാൽ തീ പടർന്നിരുന്നെങ്കിൽ വലിയ അത്യാഹിതത്തിന് സാധ്യതയുണ്ടായിരുന്നു. ഉടനടി കെ.എസ്.ഇ.ബിയെ വിവരമറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതോടെ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

