പയ്യന്നൂർ:മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രക്ക് ജില്ല അതിർത്തിയായ ഒളവറയിൽ ഉജ്വല വരവേൽപ് നൽകി. തൃക്കരിപ്പൂർ ഒളവറ പാലത്തിൽ യാത്രാ ഉപനായകൻ സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരിയുടെ നേതൃത്വത്തിലുള്ള യാത്രാ സംഘത്തെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളും പ്രവർത്തകരും ചേർന്ന് ജില്ലയിലേക്ക് സ്വീകരിച്ചു.
പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ നേതാക്കൾക്ക് ഉപഹാരം നൽകി ആനയിച്ചു.പ്രത്യേകം സജ്ജമാക്കിയ സെൻ്റിനറിഗാർഡ് അഭിവാദ്യങ്ങൾ അർപ്പിച്ചു.കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ് ,എസ് എസ് എഫ്,എസ് ജെ. എം,എസ് എം എ ഘടകങ്ങളുടെ ജില്ലാ ഭാരവഹികൾ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

