ചേലേരി: വളവിൽ ചേലേരി ശിവാനന്ദ തേജസ്സിലെ പരേതനായ ഗോപാലകൃഷ്ണ സ്വാമിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ കാരുണ്യപ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം കൈമാറി. പ്രദേശത്തെ സജീവ സാന്നിധ്യമായ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്കും പ്രഭാത് വായനശാലയ്ക്കുമാണ് സഹായധനം നൽകിയത്.
ഗോപാലകൃഷ്ണ സ്വാമിയുടെ പൗത്രൻ സൂര്യജിത്തിൽ നിന്നും സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി നിവേദും, വായനശാലയ്ക്ക് വേണ്ടി വിശ്വനാഥനും തുക ഏറ്റുവാങ്ങി. സാമൂഹിക-സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഗോപാലകൃഷ്ണ സ്വാമിയെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
ചടങ്ങിൽ ഗോപാലകൃഷ്ണ സ്വാമിയുടെ കുടുംബാംഗങ്ങൾ, സ്പർശനം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ, വായനശാല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

