kannadiparamba online ✍️
കല്യാശ്ശേരി: മാങ്ങാട് പുഞ്ചിരിമുക്ക് റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളും ആവേശപൂർവ്വം സംഘടിപ്പിച്ചു. മാങ്ങാട് പുഞ്ചിരിമുക്കിൽ നടന്ന ചടങ്ങിൽ അസോസിയേഷനിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
മുത്തർ നാരായണൻ, മാണുക്കര നാരായണൻ, യശോദ പട്ടേരി, ജാനകി പട്ടേരി, മോഹനൻ സി., ശ്രീധരൻ ടി., ചന്ദ്രൻ എം.സി. എന്നീ മുതിർന്ന അംഗങ്ങൾ ചേർന്നാണ് ദീപം തെളിയിച്ച് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ഷാജി അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ടി. ദിലീപ് മാസ്റ്റർ, പി.പി. ജലജ, അഷറഫ് വയപ്പുറം എന്നിവരും ഗണേശൻ, സതീശൻ, ചിന്നുകുട്ടൻ തുടങ്ങിയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി രതീഷ് കെ. സ്വാഗതവും അറിയിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാവിരുന്നുകളും അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

