തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് ഐജി – ഡിഐജി റാങ്കുകളിൽ സർക്കാർ വൻ അഴിച്ചുപണി നടത്തി. അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.
ഐജിമാരായി സ്ഥാനക്കയറ്റം ലഭിച്ചവർ
• ആർ. നിശാന്തിനി: പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു.
• അജിതാ ബീഗം: ക്രൈംബ്രാഞ്ച് ഐജി.
• സതീഷ് ബിനോ: ആംഡ് പോലീസ് ബറ്റാലിയൻ ഐജി.
• പുട്ട വിമലാദിത്യ: കൊച്ചി കമ്മീഷണറായിരുന്ന ഇദ്ദേഹത്തെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു.
• രാഹുൽ ആർ. നായർ: ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി.
മറ്റ് പ്രധാന നിയമനങ്ങൾ:
• സ്പർജൻ കുമാർ: ദക്ഷിണമേഖല ഐജി.
• ശ്യാം സുന്ദർ: നിലവിലെ ദക്ഷിണമേഖല ഐജിയെ ഇന്റലിജൻസിലേക്ക് മാറ്റി.
• കെ. കാർത്തിക്: പുതിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ.
• ജി. ഹരിശങ്കർ: കൊച്ചി കമ്മീഷണറായും എറണാകുളം റെയ്ഞ്ച് ഡിഐജിയായും നിയമിച്ചു.
• തോംസൺ ജോസ്: തിരുവനന്തപുരം കമ്മീഷണറായിരുന്ന ഇദ്ദേഹത്തെ വിജിലൻസ് ഡിഐജിയായി നിയമിച്ചു.
• ഡോ. അരുൾ ബി. കൃഷ്ണ: തൃശൂർ റെയ്ഞ്ച് ഡിഐജി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

