കണ്ണാടിപ്പറമ്പ്: അന്തരിച്ച കലാ-സാംസ്കാരിക പ്രവർത്തകൻ അരയമ്പാട്ട് ധനേഷ് കുമാറിന്റെ ഒന്നാം ചരമവാർഷികം വള്ളുവൻ കടവിൽ ആചരിച്ചു. ഗ്യാങ് ഓഫ് ഫൈവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
കലാസാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കഴിവുറ്റ വ്യക്തിത്വമായിരുന്നു ധനേഷ് കുമാറെന്ന് ക്ലബ് പ്രസിഡന്റ് സുനിൽ കുമാർ വി.വി. അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിലെ ഉത്സവക്കാലത്ത് ഭക്തരുടെ മനസ്സ് നിറയ്ക്കുന്ന രീതിയിൽ പുഴയിൽ ഒരുക്കാറുള്ള മനോഹരമായ ലൈറ്റിംഗ് പ്രോഗ്രാം മാത്രം മതി ധനേഷിനെ എന്നും ഓർമ്മിച്ചെടുക്കാൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തെ കൊണ്ടുപോയത് ഈ നാടിന്റെ തീരാനഷ്ടമാണെന്നും, ജനഹൃദയങ്ങളിൽ അദ്ദേഹം എന്നും ജീവിക്കുമെന്നും സുനിൽ കുമാർ പറഞ്ഞു. ചടങ്ങിൽ രത്നാകരൻ പി.ടി., ശ്രീനിവാസൻ കെ.വി., ചന്ദ്രഹാസൻ, ഷാജി കെ., സുധാകരൻ പി.ടി., രാജേഷ് എ., സുഹാസ് വി.വി., ഖാദർ കോരമ്പേത്ത് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

