അനീസ് കണ്ണാടിപറമ്പ ✍️
കണ്ണൂർ: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ബാഫഖി സൗധത്തിൽ നടന്നു. 2026 ഫെബ്രുവരി 11 (ബുധൻ), 12 (വ്യാഴം), 13 (വെള്ളി), 15 (ഞായർ) തീയതികളിലായി വിപുലമായ പരിപാടികളോടെയാണ് സമ്മേളനം നടക്കുക.
മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം അദ്ദേഹം നിർവഹിച്ചു. പതാക ഉയർത്തൽ, കുടുംബ സംഗമം, തലമുറ സംഗമം, യുവജന റാലി, പൊതുസമ്മേളനം, കൗൺസിൽ മീറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ഫെബ്രുവരിയിൽ നടക്കുക.
ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ മഹമൂദ് കടവത്തൂർ, കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സി.കെ. മുഹമ്മദലി, സി.കെ.പി, എം.പി. മുഹമ്മദലി, ബി.കെ. അഹമ്മദ്, പി.സി. നസീർ, നസീർ നല്ലൂർ, കെ.കെ. ഷിനാജ്, അൽത്താഫ് മാങ്ങാടൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
സമ്മേളനത്തിന്റെ പ്രചരണാർത്ഥം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

