സ്പെഷ്യൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണം; കെ.ആർ.ടി.എ ജില്ലാ സമ്മേളനം പാപ്പിനിശ്ശേരിയിൽ നടന്നു

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ സൃഷ്ടിച്ച് അവരെ സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) ഏഴാമത് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

‘സ്ഥിരതയ്ക്കായി അണിചേരാം, കേന്ദ്ര നയങ്ങൾക്കെതിരെ പോരാടാം’ എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശ്ശേരിയിൽ നടന്ന സമ്മേളനം അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ. പ്രവിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ കെ. നാരായണൻ, കെ. പ്രകാശൻ, സി. നാരായണി, സി. നിഖിൽ, സി. ഗൗരവ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഭാരവാഹികൾ:

• പ്രസിഡന്റ്: കെ. പ്രവിന

• വൈസ് പ്രസിഡന്റുമാർ: പി.കെ. സുരേഷ്, അക്ഷയ തോമസ്

• സെക്രട്ടറി: കെ. അനശ്വര

• ജോയിന്റ് സെക്രട്ടറിമാർ: വി.വി. നിഷ, ബബിത പീറ്റർ

• ട്രഷറർ: സി. നിഹാൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!