ഇരിട്ടിയിൽ കാറിടിച്ച് ഒരാൾ മരിച്ചു; വയോധികയ്ക്ക് പരിക്ക്

Kannadiparamba online news
Screenshot

ഇരിട്ടി:

ഇരിട്ടി വെൽനസ് ക്ലിനിക്കിന് മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, ഒരു വയോധികയ്ക്ക് പരിക്കേറ്റു.

കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നി (51) ആണ് മരിച്ചത്. അപകടത്തിൽ **വട്ടറ സ്വദേശിനിയും ലോട്ടറി വിൽപ്പനക്കാരിയുമായ സുലോചന (65)**യ്ക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ സുലോചനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡ് മുറിച്ചു കടക്കുകയായിരുന്ന സുലോചനയെ ഇടിച്ചു തെറിപ്പിച്ച കാർ, തുടർന്ന് റോഡരികിൽ തന്റെ വാഹനം നിർത്തി സമീപത്ത് നിൽക്കുകയായിരുന്ന ബെന്നിയെയും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ നാട്ടുകാരും സമീപത്തുള്ളവരും ചേർന്ന് ഇരിട്ടിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!