നിജിലേഷ് പറമ്പൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Kannadiparamba online news

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ നിജിലേഷ് പറമ്പൻ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം വരണാധികാരി മുൻപാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

കുറ്റ്യാട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡായ (കുറുവോട്ട് മൂല) ഡിവിഷനിൽ നിന്നാണ് നിജിലേഷ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ സഹപ്രവർത്തകരും രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. പ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!