മുണ്ടേരി: മുണ്ടേരി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തിന് പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ്ന് . തുല്യനിലയിലായ പഞ്ചായത്തിൽ നടന്ന ആവേശകരമായ നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ വി.കെ. സനേഷ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഭാഗ്യം യു.ഡി.എഫിനൊപ്പം:
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ട് അസാധുവായതിനെ തുടർന്ന് സി.കെ. റസീന വിജയിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും തുല്യ വോട്ടുകൾ ലഭിച്ചു. ഇതോടെ വിജയിയെ തീരുമാനിക്കാൻ വരണാധികാരി നടത്തിയ നറുക്കെടുപ്പിൽ ഭാഗ്യം യു.ഡി.എഫിനെ തുണയ്ക്കുകയായിരുന്നു.
സി.പി.എമ്മിന്റെ കുത്തകയായിരുന്ന മുണ്ടേരി പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടിയത് യു.ഡി.എഫ് പ്രവർത്തകർ വലിയ ആഘോഷമാക്കി മാറ്റി. പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

