കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി (KAP) നാലാം ബറ്റാലിയൻ കമാൻഡന്റ് എ. ശ്രീനിവാസൻ അന്തരിച്ചു. അസുഖബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം കൂടിയായ അദ്ദേഹം കായിക മേഖലയ്ക്കും പോലീസ് സേനയ്ക്കും വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്.
കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയാണ്. മൃതദേഹം നാളെ (ബുധൻ) രാവിലെ 9 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ കൊറ്റാളി സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

