കൊൽക്കത്ത: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ ബാഗും മൊബൈൽ ഫോണും ട്രെയിൻ യാത്രയ്ക്കിടെ മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബാഗ്, മൊബൈൽ ഫോൺ, പണം, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.
എ.സി സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീമതി, പുലർച്ചെ സ്റ്റേഷനിൽ ഇറങ്ങാൻ നേരത്താണ് മോഷണവിവരം അറിയുന്നത്. സംഭവത്തിൽ ദൽസിങ്സാരായി റെയിൽവേ പോലീസിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വളരെ മോശം പ്രതികരണമാണ് ഉണ്ടായതെന്ന് അവർ പറഞ്ഞു.
“പരാതിയുമായി ചെന്നപ്പോൾ പോലീസുകാർ എന്നെയാണ് കുറ്റപ്പെടുത്തിയത്. സ്വന്തം സാധനങ്ങൾ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമല്ലേ എന്നായിരുന്നു അവരുടെ ചോദ്യം. വളരെ നിസ്സാരമായ ഒരു കാര്യമായാണ് അവർ ഇതിനെ കണ്ടത്. കേരളത്തിലാണെങ്കിൽ പോലീസ് ഉടൻ നടപടി സ്വീകരിക്കുമായിരുന്നു,” പി.കെ. ശ്രീമതി പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചറിയിച്ചതായും റെയിൽവേ ഔട്ട്പോസ്റ്റിൽ പരാതി നൽകിയതായും അവർ വ്യക്തമാക്കി. സെക്കൻഡ് എസി കോച്ചിൽ പോലും യാത്രക്കാർക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

